Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : International Aviation Safety

ഫ്ലൈ​ദു​ബാ​യ് ആ​ക്ര​മ​ണ​ശ്ര​മം: അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ സു​ര​ക്ഷ പ​രി​ശോ​ധി​ച്ച് ഇ​സ്ര​യേ​ൽ

ടെ​ൽ അ​വീ​വ്: ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഫ്ലൈ​ദു​ബാ​യ് വി​മാ​ന​ത്തി​ന് നേ​രെ ഒ​മാ​നി സ​ഹ​പൈ​ല​റ്റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ശ്ര​മ​ത്തെ തു​ട​ർ​ന്ന്, ഇ​സ്ര​യേ​ലി​ലേ​ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ സു​ര​ക്ഷ സ​മ​ഗ്ര​മാ​യി പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഉ​ത്ത​ര​വി​ട്ടു.

ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​നെ കു​ത്തി​വീ​ഴ്ത്തി​യ ശേ​ഷം വി​മാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച ഈ ​സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​സ്ര​യേ​ലി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​വും അ​ന്വേ​ഷ​ണത്തിനായുള്ള ആ​വ​ശ്യ​ങ്ങ​ളും ശ​ക്ത​മാ​യി​ട്ടു​ണ്ട്.വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​മാ​നി പൈ​ല​റ്റി​ന് ഇ​സ്ര​യേ​ലു​മാ​യി ഔ​ദ്യോ​ഗി​ക ന​യ​ത​ന്ത്ര​ബ​ന്ധ​മി​ല്ലാ​ത്ത രാ​ജ്യ​ത്തു​നി​ന്നു​ള്ള​യാ​ളാ​യി​ട്ടും എ​ങ്ങ​നെ അ​നു​മ​തി ല​ഭി​ച്ചു എ​ന്ന​തി​നെ​ച്ചൊ​ല്ലി രാ​ഷ്ട്രീ​യ പോ​ര് രൂ​ക്ഷ​മാ​ണ്.

സു​ര​ക്ഷാ വീ​ഴ്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം മൊ​സാ​ദ്, ഷി​ൻ ബെ​റ്റ് എ​ന്നീ ഏ​ജ​ൻ​സി​ക​ളി​ലാ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി മി​രി റെ​ഗെ​വ് പ്ര​തി​രോ​ധി​ച്ചെ​ങ്കി​ലും, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളാ​യ യാ​യ​ർ ലാ​പി​ഡ്, ഗാ​ഡി ഐ​സ​ൻ​കോ​ട്ട് എ​ന്നി​വ​ർ ഇ​തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. സു​ര​ക്ഷാ വീ​ഴ്ച​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Latest News

Corehub Up